
തൃശൂർ: ജില്ലയിൽ കലാകായിക മത്സരങ്ങൾക്ക് തുടക്കം. ഒരോ സീസൺ വരുമ്പോഴും കായികോപകരണങ്ങളില്ലാതെ സ്‌കൂൾ അധികൃതർ നെട്ടോട്ടമാണ്. കുട്ടികൾക്ക് പരിശീലനം നടത്താൻ പോലും ഉപകരണങ്ങളില്ല. ഫുട്ബാൾ, ഡിസ്‌കസ്, ഷോട്ട് പുട്ട്, ജാവ്‌ലിൻ എന്നിവ ഉണ്ടെങ്കിലും ജൈംപ്, പോൾ വാൾട്ട് എന്നിവ ലഭിക്കാൻ വിവിധ അസോസിയേഷനുകളെ ബന്ധപെടേണ്ട സ്ഥിതിയാണ്. പോൾവാട്ടിനും മറ്റും മത്സരാർത്ഥികൾ കൊണ്ടുവരണം. എന്നാൽ സാധാരണക്കാരായ കുട്ടികളാണ് ഭൂരിഭാഗവും മത്സരത്തിനെത്തുന്നത്. നല്ലൊരു പോൾ ലഭിക്കണമെങ്കിൽ പതിനായിരം രൂപയിലേറെ കൊടുക്കണം.അത് കൊണ്ട് തന്നെ മുള വടിയിലും മറ്റുമാണ് പരിശീലനം. പലരും സ്വകാര്യ അക്കാഡമികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതിൽ നിന്ന് അപകടം സംഭവിച്ചാൽ അദ്ധ്യാപകർ ഉത്തരവാദിത്വം എൽക്കേണ്ട ഭയത്തിൽ പിൻമാറുകയാണ്. ഹൈജംപിനും മറ്റും വീട്ടുമുറ്റത്തെ മണ്ണ് കളച്ച്, ശേഷമാണ് കുട്ടികൾ പരിശീലനം നടത്തുന്നത്. സ്‌കൂളുകളിൽ കലോത്സവങ്ങളും ഉടൻ ആരംഭിക്കും.
ഗെയിംസ് മത്സരങ്ങൾ നാളെ മുതൽ
സബ് ജില്ലാ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഗെയിംസ് ഇനങ്ങളാണ് ആദ്യം നടക്കുക. അത്‌ലറ്റിക്‌സ് ഇനങ്ങളുടെ മത്സര ക്രമം ഇതുവരെയും തീരുമാനിച്ചിട്ടില്ല. നവംബർ മാസത്തോടെ നടക്കുന്ന സംസ്ഥാന കായിക മേളകൾക്ക് മുമ്പായി സബ്‌ജില്ല, ജില്ലാതലം പൂർത്തിയാക്കും. ഗെയിംസ് -പ്രിന്റ് ഇനങ്ങളിലായി 42ഇനങ്ങളിലാണ് മത്സരം. 12 ഉപജില്ലകളിലായി 15000ത്തിലേറെ കൗമാര താരങ്ങളാണ് സബ് ജില്ലാ തലത്തിൽ മാത്രം മത്സരിക്കാനിറങ്ങുക. ഒരോ ഉപജില്ലകളിൽ ശരാശരി അറുപതോളം സ്‌കൂളുകളാണ്. സബ് ജൂനിയർ, ജൂനിയർ, സിനീയർ വിഭാഗങ്ങളിലാണ് മത്സരം.
മന്ത്രിയിൽ പ്രതീക്ഷയർപ്പിച്ച്
ജില്ലാതല മത്സരങ്ങൾ നടക്കുമ്പോഴേക്കും ആവശ്യമായ കായികോപകരണങ്ങൾ ലഭ്യമാക്കാൻ ജില്ലയിൽ തന്നെയുള്ള കായിക മന്ത്രിയിൽ പ്രതീക്ഷയർപ്പിക്കുകയാണ് കൗമാര താരങ്ങളും കായികാദ്ധ്യാപകരും. മുളംവടിയുമായി എത്തുന്നവർക്ക് വിദ്യാഭ്യാസ വകുപ്പിന് സ്വന്തമായി പോളും ഹൈജംപിനുള്ള ബെഡുകളും ലഭിക്കുകയാണെങ്കിൽ സൗകര്യപ്രദമായിരിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഉപജില്ലകൾ - 12
ഉപ ജില്ലാതലത്തിൽ പങ്കെടുക്കുന്നത് - 15000ത്തിലധികം താരങ്ങൾ
ആകെ ഇനങ്ങൾ - 42
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |