SignIn
Kerala Kaumudi Online
Friday, 11 September 2026 1.27 AM IST

കോൺഗ്രസ് പ്രതിഷേധിച്ചു

d

കൊടുങ്ങല്ലൂർ: രാസമാലിന്യം വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാൻ എറിയാട് പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരസമിതി അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. രാസമാലിന്യം മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യാത്തത് ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചയാണെന്ന് ജനകീയ സമരസമിതി ആരോപിച്ചു. ചെയർമാൻ വി.എം.ഷൈൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ബി.മൊയ്തു, എറിയാട് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് പി.കെ.മുഹമ്മദ്, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.ജോൺ, സമരസമിതി ജനറൽ കൺവീനർ പി.എ.മുഹമ്മദ് സഗീർ, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.കുഞ്ഞുമൊയ്തീൻ,ബഷീർ കൊണ്ടാമ്പിള്ളി, സി.പി തമ്പി,പി.എ. കരുണാകരൻ, സിദ്ദിഖ് പേബസാർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL