
തൃശൂർ: കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷന്റെ ജില്ലാതല പരാതി പരിഹാര അദാലത്ത് 24ന് കളക്ടറേറ്റ് അനക്‌സ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മിഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ നേതൃത്വം നൽകും. കമ്മിഷന് ലഭിച്ച വിവിധ പരാതികളിൽ പരാതിക്കാരെയും എതിർകക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിട്ട് കേട്ടാണ് തീർപ്പ് കൽപ്പിക്കുക. പട്ടികജാതി - വർഗ വികസനം, പൊലീസ്, റവന്യു, കൃഷി, പഞ്ചായത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കാളികളാകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9188916126, 9188916127, 9188916128 ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |