
തൃശൂർ: ഗവ. ആശാഭവൻ, പ്രത്യാശഭവൻ എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് സാങ്കേതിക പിന്തുണയും മാനസിക - സാമൂഹിക പരിചരണവും നൽകുന്ന 'വൊക്കേഷണൽ ഇൻസ്ട്രക്ടർ' തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജില്ലാ സാമൂഹികനീതി ഓഫീസിന്റെ മേൽനോട്ടത്തിൽ തൃശൂർ വിമല കോളേജിന്റെ നേതൃത്വത്തിലാണ് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള നിയമനം. ബന്ധപ്പെട്ട മേഖലയിൽ ആവശ്യമായ അറിവും സർട്ടിഫിക്കറ്റുകളും പ്രായോഗിക പരിശീലനവും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് 17ന് രാവിലെ 10.15ന് തൃശൂർ വിമല കോളേജിൽ വെച്ച് നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോൺ നമ്പറുമായി ബന്ധപെടുക 8547248573.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |