
തൃശൂർ: വെള്ളാനിക്കര കേരള കാർഷിക സർവകലാശാലാ ക്യാമ്പസിൽ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കോളേജുകളെ പങ്കെടുപ്പിച്ച് ഇന്റർകൊളീജിയറ്റ് ബാസ്‌കറ്റ് ബാൾ മത്സരം നടന്നു. സർവകലാശാല വൈസ് ചാൻസലർ ഡോ.ടി.സജിതാ റാണി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ ഡോ.ബി.അജിത്കുമാർ അദ്ധ്യക്ഷനായി. റിസർച്ച് ഡയറക്ടർ ഡോ.എ.ലത, സീഡ്‌സ് ഡയറക്ടർ ഡോ.ബിന്ദു, ഇ-ലേണിംഗ് ഡയറക്ടർ ഡോ.ബെറിൻ പത്രോസ്, കോളേജ് ഒഫ് ഫോറസ്ട്രി ഡീൻ ഡോ.പി.ഒ.നാമീർ, കോളേജ് ഓഫ് അഗ്രികൾച്ചർ ഡീൻ ഡോ.സുരേന്ദ്ര ഗോപാൽ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.അർജുൻ, ഡോ.ശ്രീനിവാസൻ, അസി.പ്രൊഫസർ ഡോ. ബി.ആർ. സിയാദ്, വിദ്യാർത്ഥി ക്ഷേമ ഡയറക്ടറേറ്റ് അസിസ്റ്റന്റ് പ്രൊഫ. ശ്രീജിഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |