SignIn
Kerala Kaumudi Online
Friday, 11 September 2026 1.27 AM IST

ജില്ലാതല സ്‌കൂൾ കലാ-കായിക-ശാസ്ത്ര മേള

d

 സ്ഥലങ്ങളും തിയതിയുമായി

തൃശൂർ: സ്‌കൂളുകളിൽ കലാ-കായിക-ശാസ്ത്ര മേളകൾക്ക് ഒരുക്കം. ജില്ലാതലത്തിൽ മൂന്നു മേളകളുടെയും തിയതികളും സ്ഥലങ്ങളും തീരുമാനയോടെ ഒരുക്കങ്ങളും പരിശീലനവും തകൃതിയായി നടക്കുന്നുണ്ട്. കായിക മേള കുന്നംകുളത്തും ശാസ്ത്രമേള ഇരിങ്ങാലക്കുടയിലും ജില്ലാ കലോത്സവം തൃശൂരിലുമാണ് നടക്കുക. കുന്നംകുളത്ത് സിന്തറ്റിക് ട്രാക്ക് വന്നതോടെ കഴിഞ്ഞ എതാനും വർഷമായി കുന്നംകുളം ഗവ.ബോയ്‌സ് സ്‌കൂൾ തന്നെയാണ് വേദിയാകുന്നത്. ഇതിന് മുന്നോടിയായുള്ള സബ് ജില്ലാതലത്തിലുള്ള ഗെയിംസ് മത്സരങ്ങൾ ആരംഭിച്ച് കഴിഞ്ഞു. അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഈ മാസം അവസാനത്തോടെ ആരംഭിക്കും. ജില്ലാതല കലോത്സവം ഇത്തവണ തൃശൂർ തന്നെയാണ് വേദിയാകുക. നഗരത്തിന്റെ വിവിധ സ്‌കൂളുകളിലും മറ്റ് സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി നടക്കും. കഴിഞ്ഞ തവണ ജില്ലാ കലോത്സവം നടന്ന ഇരിങ്ങാലക്കുടയ്ക്ക് ശാസ്ത്രമേള നടത്താനുള്ള നറുക്കാണ് ലഭിച്ചത്.

 സ്ഥലങ്ങളും തിയതികളും
കായിക മേള
കുന്നകുളം
ഒക്ടോബർ 7-10
 ശാസ്ത്ര മേള
ഇരിങ്ങാലക്കുട
നവംബർ 5- 6
 കലോത്സവം
തൃശൂർ
ഡിസംബർ 1- 4 വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL