
തൃശൂർ: കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിലെ 2026 - 27 അദ്ധ്യയന വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ രാവിലെ 10.30ന് തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജിൽ നടക്കും. എം.എസ്. (വൈൽഡ്‌ലൈഫ് സ്റ്റഡീസ്), വിവിധ എം.എസ്.സി. കോഴ്‌സുകൾ, പി.ജി. ഡിപ്ലോമ, ബി.എസ്.സി. (ഓണേഴ്‌സ്) പോൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, ഡിപ്ലോമ (ഡയറി സയൻസ്, ഫീഡ് ടെക്‌നോളജി) തുടങ്ങിയ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ. അതേസമയം 'ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്‌നിക്‌സ്' കോഴ്‌സിൽ ഒഴിവുകളില്ല. വിശദ വിവരങ്ങൾക്ക്: www.kvasu.ac.in ഫോൺ: 04936 209272, 04936 209269, 9446027876.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |