SignIn
Kerala Kaumudi Online
Thursday, 10 September 2026 1.34 AM IST

'ബ്ലാക്ക് ടൈഡ്' അരങ്ങിലേക്ക്

d

തൃശൂർ: അരണാട്ടുകര സ്‌കൂൾ ഒഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ് ക്യാമ്പസിലെ രാമാനുജം തിയറ്ററിൽ പുതിയ നാടകമായ 'ബ്ലാക്ക് ടൈഡ്' അരങ്ങേറുന്നു. 10, 11, 12 തീയതികളിൽ വൈകീട്ട് ഏഴിനാണ് പ്രദർശനം. ആഴക്കടലിലൂടെ യാത്ര ചെയ്യുന്ന ചരക്കുകപ്പലിലെ ജീവനക്കാരെയും അവരെ തേടിയെത്തുന്ന അപ്രതീക്ഷിത സംഭവങ്ങളെയും ദൃശ്യവത്കരിക്കുന്ന ഒരു മനഃശാസ്ത്ര ത്രില്ലറാണ് നാടകം. തുർക്കിയിലെ ഇസ്മിർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത നടനും നാടകപ്രവർത്തകനും സംഗീതജ്ഞനുമായ ഡോ. മുഹമ്മദ് ഖെസെലി ആണ് 'ബ്ലാക്ക് ടൈഡിന്റെ' രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ടർക്കിഷ് സംഗീതത്തിന്റെ തനിമ നിലനിറുത്തിക്കൊണ്ട് ഇന്ത്യൻ, പേർഷ്യൻ, ടർക്കിഷ് സംഗീത ശാഖകളെ സമന്വയിപ്പിച്ചുള്ള ഫ്യൂഷൻ പശ്ചാത്തല സംഗീതമാണ് നാടകത്തിനായി ഒരുക്കിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL