
തൃശൂർ: ജൻ ശിക്ഷൺ സംസ്ഥാന്റെ നേതൃത്വത്തിൽ വിയ്യൂർ ജില്ലാ ജയിലിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ക്ലൗഡ് കിച്ചൻ പരിശീലന കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് വിതരണം മദ്ധ്യമേഖലാ ജി.ഡി.ഐ.ജി എസ്.സജീവ് ഉദ്ഘാടനം ചെയ്തു. മദ്ധ്യമേഖലാ റീജ്യണൽ വെൽഫെയർ ഓഫീസർ ടി.ജി.സന്തോഷ് അദ്ധ്യക്ഷനായി. ജൻ ശിക്ഷൺ സംസ്ഥാൻ തൃശൂർ ഡയറക്ടർ സുധ സോളമൻ മുഖ്യപ്രഭാഷണം നടത്തി. വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് ആർ.പി.രതീഷ്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2 എം.ഡി. ഫ്രാൻസിസ്, ടി.കെ.സഖി, ഗാഥ തുടങ്ങിയവർ സംസാരിച്ചു. 'കുറ്റകൃത്യങ്ങളും നിയമ അവബോധവും ഒരു പൗരൻ അറിയേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ അഡ്വ.എഡ്വിന ബെന്നി ബോധവത്കരണ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |