
തൃശൂർ: പ്രവാസി ദോഹയുടെ 29-ാം ബഷീർ പുരസ്‌കാരം അന്താരാഷ്ട്ര കായികപ്രതിഭ ഒ.എൽ. തോമസിന്. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 12ന് വൈകിട്ട് 3.30ന് തൃശൂർ സാഹിത്യ അക്കാഡമിയിലെ എം.ടി.ഹാളിൽ നടക്കുന്ന ചടങ്ങിൽ ജൂറിചെയർമാൻ വൈശാഖൻ പുരസ്‌കാരം സമ്മാനിക്കും. പ്രശസ്തിപത്ര സമർപ്പണം മുൻ ഫുട്‌ബാൾ താരം വിക്ടർ മഞ്ഞിലയും അവാർഡ് തുക കൈമാറ്റം അനീസ് ബഷീറും നിർവഹിക്കും. എഴുത്തുകാരി സാറ ജോസഫ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറിയിലെ പി.എച്ച്.അൽനയ്ക്ക് 15,000രൂപയുടെ എം.എൻ.വിജയൻ സ്മാരക സ്‌കോളർഷിപ്പും സാറ ജോസഫ് സമ്മാനിക്കും. മാനേജിംഗ് ട്രസ്റ്റി കെ.കെ.സുധാകരൻ സ്വാഗതവും ഒ.എൽ.തോമസ് മറുപടി പ്രസംഗവും നടത്തും. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റിപി.ഷംസുദ്ദീൻ,കെ.ജഗദീപൻ,കെ.പ്രസാദ്,പി.പി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |