
തൃശൂർ: ജീവകാരുണ്യ പ്രവർത്തകൻ ഡോ.വി.ടി.രാജ്‌മോഹൻ നായനാരെ തൃശൂർ പൗരാവലി ആദരിക്കുന്നു. നാളെ ഉച്ചയ്ക്കുശേഷം 3ന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന ചടങ്ങ് മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരൺ രാജ്‌മോഹൻ നായനാരെ പൊന്നാട അണിയിക്കും. പൗരാവലി പ്രസിഡന്റ് കെ.ഭരത് മേനോൻ ഉപഹാരദാനവും അഡ്വ.പി.സതീശ് കുമാർ പ്രശസ്തിപത്ര സമർപ്പണവും നടത്തും.ചിന്മയമിഷൻ ആചാര്യ സ്വാമി ഗഭീരാനന്ദ. പൗരസ്ത്യ സുറിയാനി സഭ മെത്രാപ്പോലീത്ത ബിഷപ്പ് മാർ ഔഗിൻ കുര്യാക്കോസ്, ചെട്ടിയങ്ങാടി ഹനഫി ജുമാ മസ്ജിദ് ഇമാം പി.കെ.ഇബ്രാഹിം ഫലഹി എന്നിവർ ഭദ്രദീപം തെളിക്കും. വാർത്താസമ്മേളനത്തിൽ എം.സി.തൈക്കാട്,കലാമണ്ഡലം ജോയ് ചെറുവത്തൂർ,സി.രമാദേവി,മാർട്ടിൻ ജോർജ്,കെ.ഭരത് മേനോൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |