SignIn
Kerala Kaumudi Online
Friday, 11 September 2026 2.51 AM IST

കർഷക കോൺഗ്രസ് ധർണ 12ന്

d

തൃശൂർ: രാസവളത്തിന്റെ വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളപ്രദേശ് കർഷക കോൺഗ്രസ് രംഗത്ത്. രാസവളത്തിന് സബ്‌സിഡി നൽകുക, കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹഭരണം അവസാനിപ്പിക്കുക, ഉത്പാദനച്ചെലവ് കണക്കാക്കി കാർഷികവിളകൾക്ക് വില നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി 12ന് രാവിലെ 11ന് പട്ടാളം റോഡിലെ ഹെഡ്‌പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ രവി പോലുവളപ്പിൽ, കെ.എം. ഗോവിന്ദൻകുട്ടി, ഷാജി ചിറ്റിലപ്പിള്ളി, ജോർജ് പന്തല്ലൂർക്കാരൻ, ബെന്നി കാവാലംകുഴി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL