SignIn
Kerala Kaumudi Online
Friday, 11 September 2026 2.51 AM IST

ശാലാക്യ സിദ്ധി ദേശീയ സെമിനാർ

d

തൃശൂർ: ആയുർവേദത്തിലെ ശാലാക്യതന്ത്രം സ്‌പെഷ്യലിസ്റ്റുകളുടെ ദേശീയ സെമിനാർ 'ശാലാക്യ സിദ്ധി 2026' 11,12ന് തൃശൂർ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഹരിയാന കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഖത്താർ സിംഗ് ധീമാൻ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ, സംഘടനയുടെ ദേശീയ രക്ഷാധികാരികളായ ഡോ.ദിലീപ് പുരാണിക്,ഡോ.രാജേഷ് പവാർ,ദേശീയ പ്രസിഡന്റ് ഡോ.സുവർണ ഗൊലേച്ച, ദേശീയ സെക്രട്ടറി ഡോ.സന്ദീപ് നിമസേ,സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ജെ.ജീന, സംസ്ഥാന സെക്രട്ടറി ഡോ.പി.കെ.നേത്രദാസ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോ.ദിലീപ് പുരാണിക്, ഡോ.രാജേഷ് പവാർ, ഡോ.സുവർണ ഗൊലേച്ച, ഡോ.എൻ.ജെ. ജീന, ഡോ.സന്ദീപ് നിമസേ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL