
തൃശൂർ: കാരുണ്യ യുവസമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അൽഫ പാലിയേറ്റീവ് കെയർ ആവിഷ്‌കരിച്ച 'കംപാഷനേറ്റ് യൂത്ത് ഇനിഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല വാക്കത്തോൺ 14ന് ആരംഭിക്കും. രാവിലെ 9.30ന് തിരുവനന്തപുരം മ്യൂസിയം ഗേറ്റിന് മുന്നിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് സ്റ്റേറ്റ് നോഡൽ ഓഫീസർ അജിത ബീഗം വാക്കത്തോൺ ഫ്ലാഗ് ഓഫ് നിർവഹിക്കും. ജവഹർ ബാലഭവനിൽ നടക്കുന്ന സെമിനാർ ഗതാഗതമന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. 150 പേരെ ഒരേസമയം കിടത്തിചികിത്സിക്കാവുന്ന പാലിയേറ്റീവ് ഹോസ്പീസ് തൃശൂർ എടമുട്ടത്ത് സജ്ജമാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അൽഫ പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ,എസ്.എ.പി.സി ബോർഡ് അംഗം പ്രൊഫ.കുസുമം ജോസഫ്,ഗവേണിംഗ് കൗൺസിൽ കൺവീനർ കെ.എ.ഖദീജാബി, അംഗം വി.ജെ.തോംസൺ, വിസ്മയ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |