
കൊടുങ്ങല്ലൂർ: നിരവധി സാഹിത്യഗ്രന്ഥങ്ങൾ രചിച്ച് ശ്രദ്ധേയനായ കേശവ് ജി.കൈമളിന്റെ പേരിലുളള സ്മൃതികേന്ദ്രത്തിന്റെ സംസ്ഥാനതല സാഹിത്യ അവാർഡ് വേണു പൂതോട്ടിന് സമ്മാനിച്ചു. കെ.കെ.വത്സരാജ് എം.എൽ.എ അവാർഡ് ദാനവും സമ്മേളന ഉദ്ഘാടനവും നിർവഹിച്ചു. സ്മൃതികേന്ദ്രം പ്രസിഡന്റ് പി.എ.സീതി മാസ്റ്റർ അദ്ധ്യക്ഷനായി. ശംസുദ്ദീൻ വാത്യേടത്ത് ആമുഖഭാഷണവും വി.ആർ.രഞ്ജിത്ത് മുഖ്യപ്രഭാഷണവും നടത്തി. പ്രൊഫ. കെ.അജിത പ്രശസ്തിപത്ര സമർപ്പണവും ടി.ജി.രാജൻ പ്രശസ്തിപത്ര പാരായണവും നർവഹിച്ചു. പി.ജി.പാർത്ഥ സാരഥി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. വി.കെ.ശ്രീധരൻ മുഖ്യാഥിതിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |