SignIn
Kerala Kaumudi Online
Monday, 14 September 2026 2.24 AM IST

ചേറ്റുവയിൽ മേൽപാലവും യൂടേണും വേണം

photo

ഏങ്ങണ്ടിയൂർ: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേറ്റുവ എം.ഇ.എസ്. സെന്ററിൽ മേൽപാലമോ നടപ്പാലമോ അനുവദിക്കണമെന്നും ചേറ്റുവ പാലത്തിന് താഴെ സർവീസ് റോഡുകളെ ബന്ധിപ്പിച്ച് യൂടേൺ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഇർഷാദ് കെ. ചേറ്റുവ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

സ്‌കൂൾ, കുടുംബാരോഗകേന്ദ്രം, ടിപ്പു സുൽത്താൻ കോട്ട, ജുമാ മസ്ജിദ് തുടങ്ങി ഒട്ടേറെ പ്രധാന സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന തിരക്കേറിയ കേന്ദ്രത്തിൽ ദേശീയപാത നിർമ്മാണം മൂലം ജനങ്ങൾ കടുത്ത യാത്രാദുരിതം നേരിടുകയാണ്. ചരിത്രപ്രസിദ്ധമായ ചേറ്റുവയെ വിഭജിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്നാണ് നിവേദനത്തിലെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL