SignIn
Kerala Kaumudi Online
Monday, 14 September 2026 2.24 AM IST

പുസ്തക പ്രകാശനം

prakashanam

കൊടുങ്ങല്ലൂർ: സാംസ്‌കാരിക പ്രവർത്തകനും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വേണു വെണ്ണറ രചിച്ച കവിതാസമാഹാരം 'ഉണരുന്ന മോഹങ്ങൾ' എൻ.സി.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം.സുരേഷ് ബാബു ലോകമലേശ്വരം ബാങ്ക് പ്രസിഡന്റ് ഐ.കെ.ഗോവിന്ദന് നൽകി പ്രകാശനം ചെയ്തു.

പണിക്കക്കേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ എം.വി.വാരിജാക്ഷൻ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം മേൽശാന്തി സത്യധർമ്മൻ അടികൾ ഭദ്രദീപം തെളിച്ചു. ടി.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കവി സെബാസ്റ്റ്യൻ പുസ്തകം പരിചയപ്പെടുത്തി. കെ.കെ.വത്സരാജ് എം.എൽ.എ, വേണു വെണ്ണറയെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.വി.തമ്പി, അഡ്വ. കെ.എൻ.പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL