
കൊടുങ്ങല്ലൂർ: കുഡുംബി സേവാ സംഘം താലൂക്ക് യൂണിയൻ സമ്മേളനവും വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണവും നടന്നു. പണിക്കേഴ്‌സ് ഹാളിൽ നടന്ന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.ശരത് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എം.ദിലീപ് കുമാർ അദ്ധ്യക്ഷനായി. എ.ബി.മനു, വി.ആർ.നാരായണൻ, ടി.എം.രാജൻ, പി.ആർ.ജിനേഷ്, അജിതാ ശിവരാമൻ, കെ.ജി. പ്രവീൺ, കെ.രവിനാഥ്, എ.പി.സന്തോഷ്, വി.സി.ശിവകുമാർ ,ടി.ആർ.ജയചന്ദ്രൻ,പി.ആർ.ജയരാജൻ, എൻ.എൽ സജീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ നടന്ന വിജ്ഞാന സദസിന് ഡോ.ദിവ്യ രാജേഷ് നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് എ.എസ്.ശ്യാംകുമാർ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |