
തൃശൂർ: കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങളിൽ ചെയർപേഴ്‌സൺ, സെക്രട്ടറി ഉൾപ്പെടെയുള്ള ഭാരവാഹികളെ ഉടൻ നിയമിക്കണമെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി ആവശ്യപ്പെട്ടു. സാംസ്‌കാരിക സ്ഥാപനങ്ങളിൽ ഭാരവാഹികളില്ലാത്തത് സാംസ്‌കാരിക സ്തംഭനം സൃഷ്ടിച്ചിരിക്കുകയാണ്. കേരള സാഹിത്യ അക്കാഡമി അവാർഡ് ഉൾപ്പെടെയുള്ള അവാർഡുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭാരവാഹികളെ നിയമിക്കുന്നതിലൂടെ മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. ജില്ലാ അദ്ധ്യക്ഷൻ ശ്രീജിത്ത് മൂത്തേടത്ത് പ്രമേയം അവതരിപ്പിച്ചു. സി.സി. സുരേഷ്, കെ.ടി രാമചന്ദ്രൻ, ടി.എസ്. നീലാംബരൻ, മുരളി വെള്ളിത്തിരുത്തി, സന്ധ്യ അറയ്ക്കൽ, സുനിത സുകുമാരൻ, അഡ്വ. ഹരിദാസ് എറവക്കാട്, സുരേഷ് വനമിത്ര, കൊടകര ഉണ്ണി, രമിത കാട്ടകാമ്പാൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |