SignIn
Kerala Kaumudi Online
Monday, 14 September 2026 2.24 AM IST

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ആയാം ശിബിരം

c

ചേർപ്പ്: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന ആയാം ശിബിരം ചേർപ്പ് ശ്രീലകം ലൈഫ് ലോംഗ് ലേണിംഗ് സെന്ററിൽ ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു.വ്യക്തിവികാസത്തിന്റെ അഭാവമാണ് കേരളത്തിൽ ലഹരി ഉപയോഗവും ആത്മഹത്യയും ഉയരാൻ കാരണമെന്ന് സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. സത്യപ്രകാശ് റായി മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. ബി. അശോക് ആയാം പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് തൃശൂർ ജില്ലാ സെക്രട്ടറി പി.ജി. പ്രിയൻ, അഡ്വ. ശ്രീനു ആർ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL