SignIn
Kerala Kaumudi Online
Monday, 14 September 2026 2.25 AM IST

സംരംഭകത്വത്തിലൂടെ സ്വാശ്രയത്വം: ഏകദിന സെമിനാർ

s
കർമ്മപഥം വിജ്ഞാന കേന്ദ്രം ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന സെമിനാറിൽ നിന്ന്

തൃശൂർ: സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും സ്വാശ്രയത്വത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ കർമ്മപഥം വിജ്ഞാന കേന്ദ്രം ട്രസ്റ്റ് ഏകദിന സെമിനാർ സംഘടിപ്പിച്ചു. തൃശൂർ ആസ്ഥാനമായ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'സംരംഭകത്വം സ്വാശ്രയത്വം' എന്ന വിഷയത്തിലായിരുന്നു സെമിനാർ. തൃശൂർ ജില്ലാ സംരംഭകത്വ വികസന ഓഫീസർ (റിട്ട.) പ്രീതി എസ്. നേതൃത്വം നൽകി. ബംഗളൂരു രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഏറോസ്‌പെയ്‌സ് മെഡിസിൻ വിഭാഗം റിട്ട. പ്രൊഫസറും ഖത്തർ എയർഫോഴ്‌സ് മെഡിക്കൽ ഡയറക്ടറും ഇന്ത്യൻ നേവി റിട്ട. കമാൻഡറുമായ ഡോ. വി.പി. ബാബുരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. അഡ്വ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ. എം.ആർ. ശശീന്ദ്രനാഥ്,എ.വി. ബീന, പ്രൊഫ. ഡോ. പി.എ. പീതാംബരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL