SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.34 AM IST

രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച്

photo

തൃശൂർ: ബി.ജെ.പി സർക്കാരിന്റെ നിർദ്ദേശപ്രകാരം വോട്ടർ പട്ടിക അട്ടിമറിച്ചെന്ന് ആരോപണം നേരിടുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് തൃശൂർ നടുവിലാൽ പരിസരത്തുനിന്ന് ഏജീസ് ഓഫീസിലേക്ക് ഡി.സി.സി പ്രതിഷേധ മാർച്ച് നടത്തും. എ.ഐ.സി.സി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണിതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അറിയിച്ചു. തുടർന്ന് നടക്കുന്ന ധർണ എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ജനാധിപത്യം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL