
തൃശൂർ: രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരു മുനിസിപ്പൽ ഡിവിഷനിലേക്കും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിൽ 72.52 ശതമാനം പോളിംഗ്. ചേലക്കര പഞ്ചായത്തിലെ കുറുമല കിഴക്കുമുറി, തളിക്കുളം, ആര്യംപാടം വാർഡുകൾ, വെള്ളാംങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടതിരിഞ്ഞി ഡിവിഷൻ, വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷൻ, ചാലക്കുടി നഗരസഭയിലെ മുനസിപ്പൽ വാർഡ് ഡിവിഷൻ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴു മണി മുതൽ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറു വരെയായിരുന്നു തിരഞ്ഞെടുപ്പ്. ഫലം ഇന്ന് അറിയാം.
പോളിംഗ് ശതമാനം
ചാലക്കുടി മുനിസിപ്പൽ വാർഡ് : 66.39%
തളിക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് 77.55%
ചേലക്കര പഞ്ചായത്ത് വാർഡ് 85.06%
വടക്കാഞ്ചേരി ബ്ലോക്ക് ഡിവിഷൻ :71.19%
വെള്ളാംങ്കല്ലൂർ ബ്ലോക്ക് വാർഡ് 71.16%
ആകെ പോളിംഗ് 72.52%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |