
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഇഷ്ട കലയായ കൃഷ്ണനാട്ടം സെപ്തംബർ മാസത്തിൽ വഴിപാട് ശീട്ടാക്കിയത് 6086 പേർ. മൂന്നു മാസത്തെ ഇടവേളക്ക് ശേഷം സെപ്തംബർ രണ്ടിന് അവതാരം കഥയോടെയാണ് ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ആരംഭിച്ചത്. കഴിഞ്ഞ 24 ദിവസങ്ങളിലായി നടന്ന കൃഷ്ണനാട്ടത്തിനാണ് 6086 പേർ വഴിപാടുകാരായത്. അഭീഷ്ട കാര്യസിദ്ധിക്കായുള്ള ബാണയുദ്ധം കഥയാണ് കൂടുതൽ ശീട്ടാക്കിയത്. 1916 ഭക്തരാണ് ബാണയുദ്ധം വഴിപാട് നടത്തിയത്. അവതാരം:1066, കാളിയമർദ്ദനം:678, രാസക്രീഡ:213, കംസവധം:244, സ്വയംവരം:1755, വിവിദവധം:171, സ്വർഗ്ഗാരോഹണം:43 എന്നിങ്ങനെയാണ് ഓരോ കൃഷ്ണനാട്ടം കഥക്കും ഭക്തർ വഴിപാടുകാരായത്. കൃഷ്ണനാട്ടം വഴിപാട് ഇനത്തിൽ 1,82,70,900 രൂപയും വിശ്വരൂപം വഴിപാട് ഇനത്തിൽ 20000 രൂപയും ദേവസ്വത്തിൽ വരവുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |