SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

കേരളോത്സവം: പഞ്ചായത്ത് തലം നവംബർ 15 വരെ

d

തൃശൂർ: കേരളോത്സവം പഞ്ചായത്ത് തലങ്ങൾ ഇന്ന് മുതൽ നടത്താൻ സർക്കാർ അനുമതി. ഡിസംബറിൽ സംസ്ഥാനതലം അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണം. കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിൽ ഉത്തരവിറങ്ങിയത്. കൂടുതൽ പങ്കാളിത്തമുള്ള പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലം നടത്തുന്നിന് ക്ലബ്ബുകളുടെ യോഗം വിളിച്ചതിനു ശേഷമേ തിയതി നിശ്ചയിക്കാൻ സാധിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഒക്ടോബർ രണ്ടാം വാരത്തോടെ മാത്രമേ മത്സരങ്ങൾ നടത്താകൂവെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികൾ പറഞ്ഞു.

പഞ്ചായത്തുതലം നവംബർ 15നുള്ളിൽ തീർക്കണം. തദ്ദേശ സ്ഥപനങ്ങൾ തനത് ഫണ്ടോ, പ്ലാൻ ഫണ്ടോ ഉപയോഗിച്ച് മത്സരങ്ങൾ നടത്തണം. പഞ്ചായത്തുകൾക്ക് 1.5 ലക്ഷം വരെയും മുനിസിപ്പാലിറ്റിക്ക് രണ്ടു ലക്ഷവും, കോർപ്പറേഷന് 2.5 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന് 1.5 ലക്ഷവും ജില്ലാ പഞ്ചാത്തിന് നാല് ലക്ഷവുമാണ് ചെലവഴിക്കാനാകുക.

മത്സരക്രമം

പഞ്ചായത്ത്: ഒക്ടോബർ ഒന്നു മുതൽ നവംബർ 15 വരെ

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ: ഒക്ടോബർ ഒന്നു മുതൽ നവംബർ 10 വരെ

ബ്ലോക്ക്: നവംബർ 12 മുതൽ ഡിസംബർ 15 വരെ.

ജില്ല: ഡിസംബർ 6 മുതൽ 20 വരെ.

സംസ്ഥാനം: ഡിസംബർ അവസാന വാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL