SignIn
Kerala Kaumudi Online
Thursday, 01 October 2026 3.00 AM IST

ഗണിതഭാഷാ പോഷണം ശില്പശാലയ്ക്ക് തുടക്കം

may

തൃശൂർ: സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി ക്ലാസുകളിൽ അടിസ്ഥാന ഗണിത, ഭാഷാ പഠനക്കളരികൾ സജ്ജമാക്കുന്ന 'ഗണിതഭാഷാ പോഷണം' പദ്ധതിയുടെ ജില്ലാതല ശില്പശാലയ്ക്ക് തുടക്കം. തൃശൂർ ഗവ.മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ദ്വിദിന ശില്പശാല മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ സാലിഹ് അദ്ധ്യക്ഷനായി. തൃശൂർ ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഡി.ശ്രീജ മുഖ്യാതിഥിയായി. സ്‌കൂൾ തലത്തിൽ പഠനക്കളരികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കമായാണ് പരിശീലനം. സമഗ്ര ശിക്ഷ കേരള പ്രോഗ്രാം ഓഫീസർ ബൈജു ആന്റണി,വി.സജിത, വി.എസ്.അൻഫസ്,മോഡൽ ഗേൾസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡോ.കെ.പി.ബിന്ദു,സി.പി.ജയ്‌സൺ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL