
തൃശൂർ: ഗാന്ധിജയന്തി ദിനമായ നാളെ കാഴ്ചപരിമിതരും കാഴ്ചശേഷിയുള്ളവരും മാറ്റുരയ്ക്കുന്ന അപൂർവ ചെസ് പോരാട്ടത്തിന് തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം വേദിയാകും. 24 കാഴ്ചപരിമിതരായ അദ്ധ്യാപകരാണ് കാഴ്ചശേഷിയുള്ള 24 ചെസ് കളിക്കാരുമായി ഏറ്റുമുട്ടുക. രാവിലെ ഒമ്പത് മുതൽ വൈകീട്ട് 3.30 വരെ നീളുന്ന മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ.എ. പ്രസാദ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. കേരളാ ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ് ടീച്ചേഴ്‌സ് ഫോറം, ചെസ് തൃശൂർ, സ്‌പോർട്‌സ് കൗൺസിൽ ചെസ് അക്കാഡമി എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |