
തൃശൂർ: ഭക്ഷ്യവ്യാപാര സ്ഥാപനങ്ങളിൽ എണ്ണയുടെ അനധികൃതമായ പുനരുപയോഗം തടയുന്നതിനായി നഗരസഭാ പരിധിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ തെളിമ' പ്രത്യേക പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി.എസ്. ഇന്ദുവിന്റെ നേതൃത്വത്തിൽ ആറ് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വഴിയോര ഭക്ഷണശാലകൾ, ചായക്കടകൾ, തട്ടുകടകൾ, പൊരിച്ച പലഹാരങ്ങൾ, ഹോട്ടലുകൾ, തയ്യാറാക്കുന്ന നിർമ്മാണ യൂണിറ്റുകൾ തുടങ്ങി 93 സ്ഥാപനങ്ങളിലായിരുന്നു
പരിശോധന. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബിന്റെ സഹായത്തോടെ പാചക എണ്ണയുടെ ഗുണനിലവാരവും പരിശോധിച്ചു. ഗുരുതര ന്യൂനതകൾ കണ്ടെത്തിയ 20 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |