
തൃശൂർ: ആൽഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കും. രാവിലെ 8.30ന് തൃശൂർ സ്വരാജ് റൗണ്ടിൽ തെക്കെ ഗോപുരനടയ്ക്ക് എതിർവശമുള്ള പന്തലിലെ പരിപാടി കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം.നൂറുദീൻ അദ്ധ്യക്ഷനാകും. മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി.നന്ദകുമാർ മുഖ്യാതിഥിയും മുൻ എം.പി ടി.എൻ.പ്രതാപൻ വിശിഷ്ടാതിഥിയുമാകും.
വാർത്താസമ്മേളനത്തിൽ ആൽഫ പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, പ്രോഗ്രാം കൺവീനറും തൃശൂർ സെന്റർ പ്രസിഡന്റുമായ തോമസ് തോളത്ത്, ഗവേണിംഗ് കൗൺസിൽ കൺവീനർ കെ.എ. ഖദീജാബി, പ്രൊഫ.കുസുമം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |