
തൃശൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാഹിത്യ അക്കാഡമി ഹാളിൽ നടത്തിയ ഫ്ളീ മാർക്കറ്റ് 'ബിയോണ്ട് ലിമിറ്റ്സ്' സമാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇവന്റ് മാനേജ്മെന്റ് കേരളയാണ് സംഘടിപ്പിച്ചത്. മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ ഒഫ് കേരള വൈസ് പ്രസിഡന്റ് ധിഷൻ അമ്മാനത്ത് അദ്ധ്യക്ഷനായി. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരൺ മുഖ്യാതിഥിയായി. ഔറെക്സ് ബിൽഡേഴ്സ് ചെയർമാൻ അജിത് പൂലോത്ത്, രഘുനാഥ് സി.മേനോൻ, വി.എസ്.ആന്റണി, റിജാസ് അബ്ദുൾ റസാഖ്, കെ.പി.സഞ്ജീവ്, ഡോ.നിമ്മി ജോസഫ്, നൗഷിൻ.എ നാസർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |