
തൃശൂർ: ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ (എ.ഐ.ജി.ഐ.എ.എ) ജില്ലാ സമ്മേളനം 3ന് തൃശൂരിൽ നടക്കും. രാവിലെ 9.30ന് ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ നടക്കുന്ന സമ്മേളനം രാജൻ ജെ.പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാഷണൽ, യുണൈറ്റഡ് ഇന്ത്യ, ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയന്റൽ എന്നിവയുടെ നിലനിൽപ്പും ഏജന്റുമാരുടെ തൊഴിൽ ആനുകൂല്യങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. ജില്ലാ പ്രസിഡന്റ് ജോസഫ് വടാശ്ശേരി അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി അഹമ്മദ്കുട്ടി കളരിക്കൽ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.പി.ജോസഫ്,ജില്ലാ സെക്രട്ടറി പോൾസൺ കോടങ്കണ്ടത്ത്,ട്രഷറർ ജോജു വർക്കി,സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ.അഖിലേഷ്,പ്രോഗ്രാം ചെയർമാൻ കെ.വി.ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |