SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

ഒല്ലൂർ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ

photo

തൃശൂർ: ഒല്ലൂർ വിശുദ്ധ റപ്പായേൽ മാലാഖയുടെ 190ാം തിരുനാൾ 22 മുതൽ 25 വരെ ആഘോഷിക്കും. ഇന്ന് ഒമ്പതാം ചൊവ്വാഴ്ചാചരണം പൂർത്തിയാകും. 22ന് ദാസി, ദാസൻ സമർപ്പണ കുർബാന വൈകിട്ട് നാലിന് നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൈകിട്ട് ഏഴിന് കെ. രാജൻ എം.എൽ.എ. നിർവഹിക്കും. ചമയപ്രദർശനത്തിന്റെ ഉദ്ഘാടനം മേയർ ഡോ. നിജി ജസ്റ്റിനും ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം കളക്ടർ ശിഖ സുരേന്ദ്രനും നിർവഹിക്കും. 23ന് കൂടുതുറക്കലും തിരുസ്വരൂപം എഴുന്നള്ളിപ്പും വൈകിട്ട് ആറിന് ഊട്ടുനേർച്ചയുമുണ്ടാകും. 24ന് ദിവ്യബലിയും തിരുനാൾ പ്രദക്ഷിണവും നടക്കുമെന്ന് ഫൊറോന വികാരി ഫാ. വർഗീസ് കുത്തൂർ, ബെന്നി അപ്പാടൻ, തോമസ് കൂള, ഷോണി പെരുമാടൻ, വി.ജെ. പ്രശോഭ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL