SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.17 AM IST

' നിറവ് ' ചിത്രകലാ പ്രദർശനവും വിൽപ്പനയും

photo

തൃശൂർ:കേരള ചിത്രകലാ പരിഷത്തിന്റെ നിറവ് ചിത്രകലാ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 മുതൽ ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ നടക്കുന്ന പ്രദർശനം വ്യാഴാഴ്ച്ച രാവിലെ 10.30 ന് അക്കാഡമി സെക്രട്ടറി വൈക്കം ഷിബു ഉദ്ഘാടനം ചെയ്യും. നേരത്തെ കൊല്ലംങ്കോട് മ്യൂസിയത്തിൽ വച്ച് ചിത്രകലാ പരിഷത്തിലെ അംഗങ്ങൾ വരച്ച ചിത്രങ്ങളാണ് നിറവ് ചിത്രകലാ പ്രദർശനത്തിൽ പ്രദർശിപ്പിക്കുന്നത്. ഇതിന്റെ ഭാമായി കുട്ടികൾ വരച്ച ലഹരി വിരുദ്ധ പോസ്റ്ററിന്റെ പ്രദർശവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ശങ്കർജി വല്ലച്ചിറ, പി.എസ്.ഗോപി, പശുമതി മാസ്റ്റർ, ജോയ് മാത്യു, കെ.സജീവ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL