
തൃശൂർ : ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത താരങ്ങൾക്കും ഓഫീഷ്യൽസിനും ചെസ് താരം നിഹാൽ സരിനും മികവ് പുലർത്തിയ കായിക താരങ്ങൾക്കും തൃശൂരിന്റെ ആദരം. കോർപ്പറേഷൻ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ, വെൽഫെയർ അത്‌ലറ്റിക് അസോസിയേഷൻ, ഒളിമ്പിക് അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം. 21 വൈകിട്ട് നാലിന് ടൗൺഹാളിൽ മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും. മേയർ നിജി ജസ്റ്റിൻ അദ്ധ്യക്ഷ വഹിക്കും. എം.എൽ.എമാരായ രാജൻ പല്ലൻ, അഡ്വ.കെ.രാജൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ പങ്കെടുക്കുമെന്ന് മേയർ ഡോ.നിജി ജസ്റ്റിൻ, ഡെപ്യുട്ടി മേയർ എ.പ്രസാദ്, ഡോ.കെ.എസ്.ഹരിദയാൽ, ജോയ് വർഗീസ്, പ്രൊഫ.ഇ.യു.രാജൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |