SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.20 AM IST

സി.ഡബ്ല്യു.സിയിൽ ആറുമാസത്തിനിടെ 116 പോക്‌സോ കേസുകൾ

photo

തൃശൂർ: കുട്ടികൾക്ക് സംരക്ഷണമൊരുക്കേണ്ട തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി.) മുന്നിലെത്തുന്ന പോക്‌സോ കേസുകളിൽ വർദ്ധന. ആറുമാസത്തിനിടെ പരിഗണിച്ച 783 കേസുകളിൽ 116 എണ്ണവും പോക്‌സോ സംബന്ധമായിരുന്നു. കുട്ടികളുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങളാണ് ഇതിൽ പലതും. ഏഴ് കേസുകളിൽ പെൺകുട്ടികൾ ഗർഭിണികളായിരുന്നു. ഇതിൽ ചിലരുടെ ഗർഭ വിവരം ആറുമാസം വരെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നതും ഗൗരവം വർധിപ്പിക്കുന്നു. പരിഗണിച്ച കേസുകളിൽ 26 കുട്ടികൾക്കാണ് ഷെൽട്ടറിൽ താമസസൗകര്യം ഒരുക്കിയത്. ഇതിൽ മൂന്ന് കുട്ടികൾ അന്യസംസ്ഥാനക്കാരാണ്. ജില്ലയിൽ പോക്‌സോ കേസുകൾ കൂടുന്നെന്ന പൊലീസിന്റെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സി.ഡബ്ല്യു.സിയിലും ഇത്തരം കേസുകൾ കൂടുന്നുവെന്ന് സ്ഥിരീകരണം പുറത്തുവന്നത്.


കൂടുതൽ കേസുകൾ

നിയമബോധവും ബോധവത്കരണവും വർദ്ധിച്ചതോടെ പരാതിപ്പെടാനുള്ള മടി കുറയുന്നതും ശിശുസംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെട്ടതും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് സഹായിക്കുന്നുണ്ട്. ഡിജിറ്റൽ മാദ്ധ്യമങ്ങളുടെയും ഇന്റർനെറ്റിന്റെയും സ്വാധീനവും പരിചിതമായ ഇടങ്ങളിൽനിന്നുള്ള അതിക്രമങ്ങൾ തിരിച്ചറിയപ്പെടുന്നതും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടാൻ കാരണമാണ്.


ചൈൽഡ് വെൽഫെയർ കമ്മിറ്റി

1. അദ്ധ്യക്ഷൻ ഉൾപ്പെടെ അഞ്ച് അംഗങ്ങളടങ്ങിയ ജുഡീഷ്യൽ ബോഡി
2. ആവശ്യമെങ്കിൽ കുട്ടിക്ക് അഭയകേന്ദ്രവും ഒരുക്കും
3. സമിതി തീരുമാനങ്ങളിൽ കുട്ടികളുടെ കോടതിയിൽ അപ്പീൽ പോകാം

ചുമതലകൾ

കേസുകൾ പരിഗണിക്കണം, മൊഴിയെടുക്കണം, തീരുമാനമെടുക്കണം
കൗൺസിലിംഗ്, ബോധവത്കരണ ക്ലാസുകൾ, അഭയകേന്ദ്രം നിശ്ചയിക്കൽ
നേരിട്ട് വിലയിരുത്തൽ, നഷ്ടപരിഹാരം നിശ്ചയിക്കൽ, ആശുപത്രികൾ സന്ദർശിക്കൽ, പൊലീസ് ഏകോപനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL