
കൊടുങ്ങല്ലൂർ : ശ്രീനാരായണപുരം പഞ്ചായത്തിലെ പള്ളിനടയിൽ അടിപ്പാത നിർമ്മിക്കണമെന്ന് എ.ഐ.വൈ.എഫ് ശ്രീനാരായണപുരം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നടത്തിവരുന്ന ജനകീയ സമരത്തിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ജിതിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.എ. അംബരീഷ് അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി അഡ്വ. എ.ഡി. സുദർശനൻ, സി.കെ. ശ്രീരാജ്, കെ.എ.ഷിഹാബ്, കെ.എം.അനോക്, സി.എൻ. സതീഷ് കുമാർ, സജിത പ്രദീപ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.എ അംബരീഷ് (പ്രസിഡന്റ്), അക്ഷയ് കെ.എ,ശരത്ത് കെ.എസ് (വൈസ് പ്രസിഡന്റുമാർ), അഭിജിത്ത് പി.എ (സെക്രട്ടറി), ശ്രീജിത്ത് സി.എസ്, അഡ്വ. അശ്വതി കൃഷ്ണ (ജോ: സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |