SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

എല്ലാ ദിവസവും വെർച്വൽ ക്യൂ

photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് എല്ലാ ദിവസവും വെർച്വൽ ക്യൂ നവംബർ ഒന്നു മുതൽ നടപ്പാക്കാൻ ദേവസ്വം ഭരണസമിതി. എല്ലാ മാസവും 25 മുതൽ അടുത്ത മാസത്തെ ബുക്കിംഗ് ആരംഭിക്കും. ഒരു ബുക്കിംഗിൽ ആറ് പേരെ ബുക്ക് ചെയ്യാം. ഓരോ ബുക്കിംഗിനും 25 രൂപ ഫീസ് ഈടാക്കും. ക്ഷേത്രത്തിൽ ഉദയാസ്തമയ പൂജയുള്ള ദിവസങ്ങളിൽ വൈകിട്ട് മാത്രമേ വെർച്വൽ ക്യൂ ഉണ്ടാകൂ. വൈകിട്ട് നാലിനും അഞ്ചിനും രണ്ട് സ്ലോട്ടുകളിലായി 600 പേർക്ക് ദർശനം നടത്താം. പൊതുഅവധിയടക്കം മറ്റു ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആറ് സ്ലോട്ടുകളും വൈകിട്ട് 2 സ്ലോട്ടുമായി 8 സ്ലോട്ടുകളിൽ 2400 പേർക്ക് ദർശനം അനുവദിക്കും. ഇപ്പോൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രമാണ് ദർശനമുള്ളത്. ക്ഷേത്രത്തിലെ നിർമ്മാല്യ ദർശനവും ഓഡിറ്റോറിയം ബുക്കിംഗും ഓൺലൈൻ ആക്കാനും ആലോചനയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL