SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

ചെങ്കടൽ തീർത്ത് സി.ഐ.ടി.യു

photo
1

  • ജില്ലാ സമ്മേളനത്തിന് സമാപനം

തൃശൂർ : ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രകടനത്തോടെ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് സമാപനം. തൊഴിലാളികൾ കുടുംബസമേതം അണിനിരന്ന റാലി നഗരത്തെ ചെങ്കടലാക്കി. തൊഴിലവകാശങ്ങൾ നിഷേധിക്കുകയും തൊഴിലാളിവിരുദ്ധ തൊഴിൽ കോഡുകൾ നടപ്പാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ ബഹുജന പോരാട്ടം ശക്തമാക്കുന്നതിന്റെ നേർസാക്ഷ്യമായിരുന്നു റാലി. വാദ്യമേളങ്ങളുടെയും കാവടിയുടെയും അകമ്പടിയോടെ സി.എം.എസ്. സ്‌കൂളിന് മുന്നിൽനിന്ന് ആരംഭിച്ച റാലിയിൽ ചുമട്ടുതൊഴിലാളികൾ, ആശാ വർക്കർമാർ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങി സി.ഐ.ടി.യുവിന് കീഴിലുള്ള വിവിധ സംഘടനകളിലെ തൊഴിലാളികൾ അണിനിരന്നു. റാലി പാലസ് ഗ്രൗണ്ടിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. അഖിലേന്ത്യ സെക്രട്ടറിമാരായ ദീപ കെ.രാജൻ, കെ.എൻ.ഗോപിനാഥ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, സംസ്ഥാന സെക്രട്ടറി കെ.കെ.പ്രസന്നകുമാരി, സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, സംസ്ഥാന കമ്മിറ്റിയംഗം എം.എം.വർഗീസ് എന്നിവർ സംസാരിച്ചു.

പാർലമെന്റ് മാർച്ച് തൊഴിലാളി മുന്നേറ്റമാകും: ടി.പി. രാമകൃഷ്ണൻ

തൃശൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ഡിസംബറിൽ നടക്കുന്ന പാർലമെന്റ് മാർച്ച് പുതിയ തൊഴിലാളി മുന്നേറ്റമാകുമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധ, കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിച്ചുയരുകയാണ്. ഇതിനെതിരായി രാജ്യവ്യാപകമായി ചെറുത്തുനിൽപ്പ് പ്രസ്ഥാനം ഉയർന്നുവരികയാണ്. ഹരിയാനയിലും യുപിയിലും പഞ്ചാബിലുമെല്ലാം തൊഴിൽ കോഡുകളുടെ മറവിൽ തൊഴിലാളികളെ കൊടിയ ചൂഷണത്തിന് വിധേയമാക്കുകയാണ്. രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ അനിവാര്യമായ വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനും കൊടിയ ചൂഷണത്തിന് വിട്ടുകൊടുക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വൈദ്യുതി പ്രതിസന്ധി സർവമേഖലകളെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ.രാമചന്ദ്രൻ പ്രസിഡന്റ്, യു.പി.ജോസഫ് സെക്രട്ടറി

തൃശൂർ: സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായി കെ.കെ. രാമചന്ദ്രനെയും ജനറൽ സെക്രട്ടറിയായി യു.പി. ജോസഫിനെയും തെരഞ്ഞെടുത്തു. ലത ചന്ദ്രനാണ് ട്രഷറർ. പി.കെ.ഷാജൻ, ആർ.വി.ഇക്ബാൽ, മീര നിമേഷ്, പി.കെ.പുഷ്‌കരൻ, കെ.ആർ.രവി, എൻ.കെ.അക്ബർ, സുലജ പത്മനാഭൻ, ഷൈല ജെയിംസ്, ശശികല ശ്രീവത്സൻ, എ.എസ്.സിദ്ധാർഥൻ, ടി.സുധാകരൻ, കെ.പി.പോൾ, പി.ജി.സുബിദാസ്, ഇ.എ.ജയതിലകൻ, എം.എൻ.മുരളീധരൻ,കെ.എസ്.വിനോദ് (സെക്രട്ടറിമാർ). എ.സിയാവുദീൻ, ഉല്ലാസ് കളക്കാട്ട്, ഐ.കെ.വിഷ്ണുദാസ്, സി.സുമേഷ്,പി.ആർ.പ്രസാദൻ, കെ.ജി.സന്തോഷ് കുമാർ, കെ.വി.ഷീബ, ലേഖ ഹരിദാസ്, സിജി മോഹൻദാസ്, ഡി.കീർത്തി, വിനീത മോഹൻദാസ്, സി.ഉണ്ണിക്കൃഷ്ണൻ,സി.ഡി.വാസുദേവൻ, ടി.നരേന്ദ്രൻ, ഇ.സി.ബിജു, കെ.എം.അഷറഫ് (വൈസ് പ്രസിഡന്റുമാർ). 110 അംഗ ജില്ലാകമ്മിറ്റി 329 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL