SignIn
Kerala Kaumudi Online
Friday, 23 October 2026 6.17 AM IST

സി.പി.എം നിലപാട് വഞ്ചനാപരമെന്ന്

s

തൃശൂർ: മതപരിവർത്തനം നടത്തിയവർ പട്ടികജാതി സംവരണ അനുകൂല്യങ്ങൾക്ക് അർഹരല്ലെന്ന സുപ്രീംകോടതി വിധിക്കെതിരെയുള്ള സി.പി.എം പൊളിറ്റ് ബ്യുറോയുടെ പ്രസ്താവന രാജ്യത്തെ പട്ടികജാതി ജനതയോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. മതം മാറിയവർക്ക് സംവരണാനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന സി.പി.എം പോളിറ്റ് ബ്യുറോയുടെ നിലപാട് സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണ്. പട്ടികജാതി സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കാനും അട്ടിമറിക്കാനും സി.പി.എം കൂട്ട് നിൽക്കുകയാണ്. സാമൂഹ്യ നീതി അട്ടിമറിക്കാനും മത പരിവർത്തനശക്തികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്ന നിലപാടാണ് സി.പി.എമ്മിന്റെതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL