
തൃശൂർ: വിശ്വകർമ്മ സുവർണകാർ ധർമസംസ്ഥാപന സംഘത്തിന്റെ 43-ാം കലാ സാംസ്കാരിക സമ്മേളനം 25ന് ഉച്ചയ്ക്കുശേഷം 2.30ന് വിവേകോദയം സ്കൂളിൽ നടക്കും. മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സംഘം ചെയർമാൻ കെ.കെ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷനാകും. കവി കെ. സച്ചിദാനന്ദൻ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകും. 80 വയസിനു മുകളിലുള്ള സമുദായംഗങ്ങളെ ആദരിക്കും. സംഗീത സന്ധ്യയും മറ്റു കലാപരിപാടികളുമുണ്ടാകും. വാർത്താസമ്മേളനത്തിൽ കെ.കെ.സുബ്രഹ്മണ്യൻ, ശശികുമാർ കുനത്തറ, ഇ.ബി.വിജയൻ, വിനോദ് പുത്തൻപുരയ്ക്കൽ, പി.എസ്.സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |