
കക്ഷിനില
യു.ഡി.എഫ് -6
ബി.ജെ.പി -6
സി.പി.എം -2
സി.പി.ഐ 3
ആകെ 17
അവിശ്വാസത്തിൽ യു.ഡി.എഫിനെ പിന്തുണച്ച എൽ.ഡി.എഫ് പ്രസിഡന്റ് വെട്ടിലായി
ചേർപ്പ്: രാഷ്ട്രീയ നാടകം തുടരുന്ന പാറളത്ത് യു.ഡി.എഫിന് ഭരണം. ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്തുകളിൽ ഒന്നായ പാറളത്ത് യു.ഡി.എഫ് -എൽ.ഡി.എഫ് കൂട്ടുക്കെട്ടിൽ പുറത്താക്കിയ ശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് മറ്റൊരു രാഷട്രീയ അട്ടിമറിക്ക് വേദിയായത്. മൂന്നു അംഗങ്ങളുള്ള സി.പി.ഐയിലെ 2പേരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ചാണ് യു.ഡി.എഫ് ഒരു ഇടവേളയ്ക്ക് ശേഷം ഭരണം പിടിച്ചെടുത്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് നൽകാതെ രണ്ട് സി.പി.ഐ അംഗങ്ങൾ യു.ഡി.എഫിന് വോട്ട് ചെയ്യുകയായിരുന്നു. എല്ലാ കക്ഷികളും തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് സി.പി.ഐ അംഗങ്ങൾ കൂറുമാറിയത്. പ്രസിഡന്റായി കോൺഗ്രസിലെ പത്താം വാർഡ് മെമ്പറായ റോസ്‌മേരി അപേഷിനെയും വൈസ്പ്രസിഡന്റായി പതിനഞ്ചാം വാർഡ് മെമ്പറായ നിഖിൽ പള്ളിപ്പുറത്തിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ സെപ്തംബർ പത്തിനാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബി.ജെ.പിയിലെ അനിത പ്രസന്നൻ, വൈസ് പ്രസിഡന്റ് മനോജ് അയ്യപ്പത്ത് എന്നിവർക്കെതിരെ അഞ്ച് കോൺഗ്രസ് അംഗങ്ങളുടെയും അഞ്ച് എൽ.ഡി.എഫ് അംഗങ്ങളുടെയും പിന്തുണയോടെ അവിശ്വാസം പാസായത്. നേരത്തെ ഭരണസമിതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും ആറ് വീതം അംഗങ്ങളാണുണ്ടായിരുന്നത്.
റോസ്മേരി അപേഷ് പ്രസിഡന്റ്
നിഖിൽ പള്ളിപ്പുറം വൈസ്പ്രസിഡന്റ്
2015നു ശേഷമാണ് കോൺഗ്രസ് ഭരണം തിരിച്ചു പിടിക്കുന്നത്. ഡി.സി.സി നേതാക്കളായ സി.ഒ ജേക്കബ്,ടി. കെ പൊറിഞ്ചു,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷൈജു സായ്‌റാം,പാറളം മണ്ഡലം പ്രസിഡന്റ് ടോണി ചിറയത്ത്, ജില്ലാ പഞ്ചായത്തഗം സി.കെ വിനോദ്,ജൂബി ചിറയത്ത്,സിജോ ജോർജ്,റോസിലി ജോയ്,ജോഷി ആലപ്പാട്,എം.എൻ ഉണ്ണികൃഷ്ണൻ,പ്രിയൻ പെരിഞ്ചേരി എ.പി രാമകൃഷ്ണൻ,ടി.എം മോഹനൻ,എം. സേതുമാധവൻ, ബിന്ദു അശോകൻ സന്തോഷ് സെൻ,അരുൺ സൂര്യ പോഷകസംഘടന നേതാക്കൾക്കളായ മാലതി പരമേശ്വരൻ,ഗോകുൽ പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.
സി.പി.ഐ അംഗങ്ങളെ പുറത്താക്കി
പാറളം പഞ്ചായത്ത് പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി യു.ഡി.എഫിന് വോട്ട് ചെയ്ത സി.പി.ഐ മെമ്പർമാരായ സി.എം ഷക്കീർ, വനജ രാജൻ എന്നിവരെ സി.പി.ഐയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐ ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.കെ. ജോബി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |