
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കുകൾ തുടങ്ങുന്നതിന്റെ മുന്നോടിയായി ഗുരുവായൂർ ദേവസ്വം പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏകാദശി വിളക്ക് വിളംബര നാമജപ ഘോഷയാത്ര നടത്തി. ശ്രീഗുരുവായൂരപ്പന്റെ ഛായ ചിത്രം വഹിച്ചുള്ള ഘോഷയാത്രയ്ക്ക് പ്രസിഡന്റ് ശിവദാസ് മൂത്തേടത്ത് സെക്രട്ടറി സി.വി വിജയൻ, ട്രഷറർ മാധവൻ പൈക്കാട്ട് എന്നിവർ നേതൃത്വം നൽകി. ആർ.രാജഗോപാലൻ, കെ.പി.ഉണ്ണികൃഷ്ണൻ, എസ്.ശശീന്ദ്രൻ പിള്ള, മണ്ണാരത്ത് ശങ്കരനാരായണൻ, കെ.പി. കരുണാകരൻ, വി.ബാലകൃഷ്ണൻ നായർ,അകമ്പടി ശശിധരൻ, ടി.എ.ശിവദാസൻ,കെ.വി രാധാകൃഷ്ണവാര്യർ, കെ.രുഗ്മണി, ടി.രാധിക, മുരളി പൈക്കാട്ട്, വി.മോഹൻ ദാസ്,എം.കെ അപ്പു, എം.പി പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു. കാര്യാലയ ഗണപതിയ്ക്ക് വിശേഷാൽ പൂജയും കേളിയും പ്രസാദ വിതരണവുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |