SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.38 PM IST

കല്ലുംപുറം സെന്റ് ജോർജ് പള്ളിയിൽ 34-ാമത് മഹാസുവിശേഷ യോഗത്തിന് തുടക്കം

കുന്നംകുളം: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ 34-ാമത് മഹാസുവിശേഷ യോഗത്തിന് കല്ലുംപുറം സെന്റ് ജോർജ് പള്ളി നവതി പാരിഷ് ഹാളിൽ തുടക്കമായി. ശനിയാഴ്ച വൈകീട്ട് സഭ പരമാദ്ധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് മെത്രാപോലീത്ത ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. സുപ്രസിദ്ധ പ്രഭാഷകൻ ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ സുവിശേഷ വചന പ്രഘോഷണം നടത്തി. സുവിശേഷ സംഘം സെക്രട്ടറി ഫാദർ സ്‌കറിയ ചീരൻ, പ്രോഗ്രാം കൺവീനർ സി.പി. ഡേവീസ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി. സഭയുടെ ഓൺലൈൻ ചാനൽ വഴിയും സുവിശേഷത്തിന്റെ സംപ്രേഷണം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL