പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിലും ഇരുളം ഗവ. ഹൈസ്കൂളിലും സ്ലിപ്പിനെച്ചൊല്ലി തർക്കം. ഐ.സി. ബാലകൃഷ്ണന്റെ ഫോട്ടോയും ചിഹ്നവും പതിപ്പിച്ച സ്ലിപ്പുകൾ വിതരണം ചെയ്തതാണ് വാക്കുതർക്കത്തിന് ഇടയാക്കിയത്. സംഭവത്തിൽ ഇരുളത്ത് സി.പി.എം. പ്രതിഷേധിച്ചു. സ്ലിപ്പ് എൽ.ഡി.എഫ്. പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് ഇടപെടാതിരുന്നതോടെ പോളിംഗ് ബൂത്തിലും മുൻപിൽ പൊലീസിനെതിരെ പ്രതിഷേധിച്ചു. ഇത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. തുടർന്ന് കേണിച്ചിറ സി.ഐ. ഇരുമുന്നണി പ്രവർത്തകരുമായും സംസാരിച്ച് പ്രശ്നം പരിഹാരം ഉണ്ടാക്കി. ബി.എൽ.ഒ മാർ നൽകിയ ഔദ്യോഗിക സ്ലിപ്പുകൾ മാത്രമേ സ്വീകരിക്കൂ എന്ന് പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിലെ
പോളിംഗ് ഓഫീസർ കർശന നിലപാടെടുത്തു. തുടർന്ന് സബ് ഇൻസ്പെക്ടർ സനീഷിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |