തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ചതിന്റെ കാരണം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് റവന്യു-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായി അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തി.ജിയോളജിസ്റ്റ് ഡോ.സി.പി.രാജേന്ദ്രൻ,ഇക്കോളജിസ്റ്റ് ഡോ.വിഷ്ണുദാസ്,ചീഫ് വൈൽഡ് ലൈഫ് വാർഡർ ഡോ.പി.പുകഴേന്തി,പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.
ടണൽ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ വ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോയെന്നും, പാരിസ്ഥിതികാനുമതി,കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ളിയറൻസ് എന്നിവയും പരിശോധിക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമേ ടണൽ നിർമ്മാണം തുടരേണ്ടതുള്ളുവെന്നും ഉത്തരവിൽ വ്യക്തമാക്കി.
മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായമായി അഞ്ച് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വരെ ചികിത്സാ സഹായവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച് ഉത്തരവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |