SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.33 AM IST

പോളിടെക്നിക് കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൽപ്പറ്റ: മേപ്പാടി കള്ളാടി ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. താഞിലോട് പോളിടെക്നിക് കോളേജിലാണ് ക്യാമ്പ് ആരംഭിച്ചത്. 42 കുടുംബങ്ങളിലെ 140 പേരെയാണ് ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ളത്. ഇതിൽ 35 കുട്ടികളാണ്. കള്ളാടി മീനാക്ഷി ഭാഗങ്ങളിലെ താമസക്കാരും തുരങ്ക പാത പദ്ധതിയിലെ തൊഴിലാളികളുമാണ് ക്യാമ്പിലുള്ളത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ക്യാമ്പിന് പ്രവർത്തനം ആരംഭിച്ചത്. വെള്ളരിമല വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതും തൊട്ടടുത്താണ്. മേപ്പാടി ഗ്രാമപഞ്ചായത്തും വെള്ളരിമല വില്ലേജ് ഓഫീസും സംയുക്തമായാണ് ക്യാമ്പിന്റെ പ്രവർത്തനം നടത്തുന്നത്. മഴ ആരംഭിക്കുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ ക്യാമ്പ് തുറക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL