SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

അപ്രത്യക്ഷമാകുന്ന മൊണാർക്കുകൾ

pic

വാഷിംഗ്ടൺ: വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ലോകപ്രശസ്ത ദേശാടന ശലഭങ്ങളായ മൊണാർക്കുകൾ വംശനാശത്തിന്റെ വക്കിൽ. മൊണാർക്ക് ശലഭങ്ങളിലെ ഉപവർഗ്ഗമായ മൈഗ്രേറ്ററി മൊണാർക്ക് ശലഭങ്ങളെ ദ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഒഫ് നേച്ചർ സംഘടന വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ 'റെഡ് ലിസ്റ്റി"ൽ ഉൾപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ആവാസ വ്യവസ്ഥയുടെ നാശവും മൊണാർക്കുകളുടെ നിലനിൽപ്പ് അപകടത്തിലാക്കി. മിൽക്ക്‌വീഡ് എന്ന ചെടികളാണ് മൊണാർക്ക് ശലഭങ്ങളുടെ പ്രധാന വാസസ്ഥലം. ഇവ അപ്രത്യക്ഷമാകുന്നതും ഇവയിലെ കീടനാശിനികളുടെ ഉപയോഗവുമാണ് ഇവയെ വംശനാശത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നത്.

ഓറഞ്ചും കറുപ്പും നിറങ്ങളിൽ മനോഹരമായ ഈ ശലഭങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് കണക്കിലെടുത്താണ് വംശനാശ ഭീഷണി നേരിടുന്ന സ്പീഷീസുകളുടെ പട്ടികയിൽ ചേർത്തിരിക്കുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടെ വടക്കേ അമേരിക്കയിൽ മൊണാർക്ക് ശലഭങ്ങളുടെ എണ്ണത്തിൽ 22 മുതൽ 72 ശതമാനം വരെ കുറവ് സംഭവിച്ചെന്നാണ് കണ്ടെത്തൽ. വടക്കേ അമേരിക്കയിൽ കണ്ടെത്തിയ ഷഡ്പദങ്ങൾക്കിടയിൽ ഏറ്റവും ദൈർഘ്യമേറിയ ദേശാടനം നടത്തുന്നത് മൊണാർക്ക് ശലഭങ്ങളാണ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള ഇവയുടെ യാത്ര ശാസ്ത്രലോകത്തിന് അത്ഭുതമാണ്. വെസ്റ്റേൺ, ഈസ്റ്റേൺ എന്നിങ്ങനെ രണ്ട് തരത്തിലുള്ള മൊണാർക്കുകൾ വടക്കേ അമേരിക്കയിൽ കാണപ്പെടുന്നു.

പടിഞ്ഞാറൻ റോക്കി മലകളിൽ നിന്ന് ശൈത്യകാലത്ത് തെക്കൻ കാലിഫോർണിയൻ തീരത്തേക്ക് ദേശാടനം നടത്തുന്നവയാണ് വെസ്റ്റേൺ മൊണാർക്കുകൾ. ഈസ്റ്റേൺ മൊണാർക്കുകൾ ശൈത്യകാലത്ത് റോക്കി മലനിരകളുടെ കിഴക്കൻ മേഖലകളിൽ നിന്ന് കാനഡയിലേക്കും മദ്ധ്യ മെക്സിക്കോയിലേക്കും ദേശാടനം നടത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360