SignIn
Kerala Kaumudi Online
Friday, 26 June 2026 12.56 PM IST

ഇ ലേലം മെച്ചപ്പെടുത്താൻ ഫെഡറൽ ബാങ്ക്

fed-bank

കൊച്ചി: ഇലക്ട്രോണിക് സംഭരണവും ഇ ലേലവും ശക്തിപ്പെടുത്താൻ എൻ.സി.ഡി.ഇ.എക്‌സ്. ഇ മാർക്കറ്റ്‌സ് ലിമിറ്റഡുമായി (എൻഇഎംഎൽ) ഫെഡറൽ ബാങ്ക് കരാറൊപ്പിട്ടു. ഇതു പ്രകാരം എൻ.ഇ.എം.എൽ പ്ലാറ്റ്‌ഫോമിൽ ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ പേമെന്റ് സംവിധാനം ലഭ്യമാകും. ഈ പങ്കാളിത്തത്തിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു വേണ്ടിയുള്ള ആധുനിക ഇ സംഭരണ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക് കൂടുതൽ ലളിതമാക്കും. കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ ഇതിലൂ‌ടെ എൻ.ഇ.എം.എല്ലിന്റെ പ്ലാറ്റ്‌ഫോമിൽ തടസ്സങ്ങളില്ലാതെ ലിസ്റ്റ് ചെയ്യാം.

സർക്കാർ സംവിധാനങ്ങൾക്കു വേണ്ടി മാത്രം രൂപകല്പന ചെയ്ത ഡിജിറ്റൽ പേമെന്റ് സംവിധാനമാണിത്. ഡോക്യുമെന്റേഷൻ നടപടികൾ ഒറ്റത്തവണ പൂർത്തിയാക്കാം. അധിക നിരക്കുകളോ ചെലവുകളോ ഇല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360