
കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ ഫിനാൻഷ്യൽ സർവീസസിന് ഓൺലൈൻ പേയ്‌മെന്റ് അഗ്രിഗേറ്ററായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി. ഉപഭോക്താക്കൾക്ക് പേയ്മെന്റ് എളുപ്പത്തിൽ നടത്താനും ഓൺലൈനായി ഇടപാട് പൂർത്തിയാക്കാനും കഴിയുന്ന സംവിധാനം ഒരുക്കാൻ ഇതോടെ ജിയോയ്‌ക്ക് ലഭിക്കും. ക്രെഡിറ്റ് കാർഡ്, യു.പി.ഐ, ഇ.എം.ഐ തുടങ്ങിയ പേയ്‌മെന്റുകൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ ജിയോ ഫിനാൻഷ്യൽ ആപ്പ് സഹായിക്കും. ഓൺലൈൻ പണ കൈമാറ്റ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് ജിയോ ഫിനാൻഷ്യൽ സർവീസിസിന്റെ വരവ് സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |