SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

മത്‌സ്യകർഷകർക്കായി കേരള ബാങ്ക് ശിൽപ്പശാല

kerala-bank

കൊച്ചി: കേരള ബാങ്ക് മത്സ്യകർഷകർക്ക് നൽകുന്ന വിവിധ വായ്പകളെ കുറിച്ച് കൊച്ചിയിൽ ശിൽപ്പശാല സംഘടിപ്പിച്ചു. കേരള ബാങ്ക് മട്ടാഞ്ചേരി ശാഖ സംഘടിപ്പിച്ച ശിൽപ്പശാലയിൽ സംസ്ഥാന ഫിഷറീസ് വകുപ്പ്, സമുദ്രോത്പന്ന കയറ്റുമതി പ്രോത്സാഹന അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു..
കൊച്ചി എം.എൽ.എ. കെ.ജെ മാക്‌സി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റിസോഴ്‌സ് പേഴ്‌സൺ കുമാർ, മട്ടാഞ്ചേരി ശാഖ മാനേജർ ആർ.ശ്യാംരാജ്, എറണാകുളം ഏരിയ മാനേജർ രാജലക്ഷ്മി, പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ശെൽവൻ, മത്സ്യതൊഴിലാളി കടാശ്വാസ കമ്മിഷൻ അംഗം ആന്റണി ഷീലൻ എന്നിവർ പങ്കെടുത്തു.
കൊച്ചി, ഞാറയ്ക്കൽ, തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ 300ൽ അധികം പരമ്പരാഗത, വാണിജ്യ കർഷകർ ശിൽപ്പശാലയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360